
UAE യിൽ ഇന്ന് (ഏപ്രിൽ 15 ന് ) Covid 19 സ്ഥിരീകരിച്ചത് 432 പേർക്ക്!
യു എ ഇയിൽ 5 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 33 ആയി. പുതുതായി 432 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 5365 ആയി ഉയർന്നു. അതേസമയം ഇന്ന് 101 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇപ്പോൾ 1034 ആയി. രാജ്യത്ത് ഇന്നലെ വരെ 767000ത്തിലധികം ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. Thansi Hashir | […]