
നന്ദി DHA ! സന്ദേശവുമായി ദുബൈ വേൾഡ് സെൻട്രൽ റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസസ് ജീവനക്കാർ
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ അശ്രാന്തമായി പ്രവർത്തിച്ച ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഉദ്യോഗസ്ഥരോട് ചൊവ്വാഴ്ച വൈകുന്നേരം ദുബൈ വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) വിമാനത്താവളത്തിലെ റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസസ് തൊഴിലാളികൾ നന്ദി അറിയിച്ചു. അവരുടെ ജെബൽ അലി ബേസിൽ ടാർമാക്കിൽ ‘നന്ദി, ഡിഎച്ച്‌എ’ എന്ന് സന്ദേശം എഴുതുകയും തുടർന്ന് കരഘോഷം മുഴക്കുകയും ചെയ്തു കൊണ്ടാണ് നന്ദി അറിയിച്ചത് !