ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ യാത്രക്കാർക്കായി റാപിഡ് കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കി എമിറേറ്റ്സ് എയർലൈൻസ്.  കോവിഡ് 19 ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് പരിശോധന സംവിധാനം ഏർപ്പെടുത്തിയത്. ഇന്ന് ട്യൂണിഷ്യയിലേക്ക് പുറപ്പെട്ട മുഴുവൻ യാത്രക്കാരിലും കോവിഡ് പരിശോധന നടത്തിയാണ് വിമാനത്തിലേക്ക് പ്രവേശിപ്പിച്ചത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 3 ലെ ഗ്രൂപ്പ് ചെക്ക് ഇൻ മേഖലയിൽ സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങൾ അടക്കം ഒരുക്കിയാണ്  യാത്രക്കാരെ പരിശോധനക്ക്  വിധേയമാക്കിയത്. 10 മിനിറ്റിനകം  പരിശോധനാഫലം ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. യാത്രക്കാർക്ക് റാപിഡ് കോവിഡ് പരിശോധന നടത്തുന്ന ലോകത്തെ ആദ്യ എയർലൈൻസ് ആണ് എമിറേറ്റ്സ്. 

Thansi Hashir | April 15, 2020