കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്പാടും ഉള്ള ജനങ്ങൾ . കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പൂർണ്ണ പിന്തുണയുമായി മലയാള സിനിമ താരങ്ങളും എത്തിയിരുന്നു .

സാമ്പത്തിക സഹായം മാത്രമല്ല ഇപ്പോൾ ബോധവത്കരണകാര്യത്തിലും മുന്നിൽതന്നെയാണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ . ഇപ്പോൾ മാസ്ക് അണിയുന്നതിന്റെ പ്രാധാന്യം ഒരു കാമ്പയിൻ പോലെ അവതരിപ്പിക്കുകയാണ് താരങ്ങൾ.

മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകത്തോടെയുള്ള ഈ പ്രചാരണത്തിന് മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ,നിവിൻ പോളി, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി,​ പ്രയാഗ മാർട്ടിൻ തുടങ്ങിയവർ മാസ്‌ക് ധരിച്ച്‌ നിൽക്കുന്ന ചിത്രങ്ങൾ ആണ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കു വെച്ചിരിക്കുന്നത് . ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുക്കകയും ചെയ്തു .