ലോകമെങ്ങും ഉള്ളവർ Covid 19 വ്യാപനത്തിന്റെ ഭീതിയിൽ കഴിയുമ്പോൾ , ദുബൈക്ക് ആശ്വാസമായി ഒരു വാർത്ത .

Covid 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 3000 കിടക്കകൾ ഉള്ള താത്കാലിക ആശുപത്രിയായി മാറ്റിയിരിക്കുകയാണ് ദുബൈയിലെ വേൾഡ് ട്രേഡ് സെന്റർ .

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ആശുപത്രി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മാറ്റമാണ് വേൾഡ് ട്രേഡ് സെന്ററിൽ വരുത്തിയിരിക്കുന്നത് .

ദുബൈയിലെ സർക്കാർ , സ്വകാര്യ ആശുപത്രികളിലെ സ്റ്റാഫ് അംഗങ്ങൾ ആകും ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ ഈ താത്കാലിക ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുക .